റാന്നി : കലുങ്കിന്‍റെ പാരപ്പറ്റിൽ നിന്നും വീണു ആദിവാസി യുവാവ് മരിച്ചു. അടിച്ചിപ്പുഴ ചൊള്ളനാവയൽ, വനം കുടി ആദിവാസി കോളനിയിലെ പാറക്കൽ പി ജി സന്തോഷ് (46) ആണ് മരിച്ചത്. ഇന്നു പകൽ മൂന്നിന് ചൊള്ളനാവയൽ -നാറാണംമൂഴി റോഡിൽ കലുങ്കിന്റെ പാരപ്പറ്റിൽ ഇരിക്കുമ്പോൾ പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വീഴ്ചയിൽ കലുങ്കിന്റെ സ്ലാബിൽ ആണ് തല ഇടിച്ചത്. ഇവിടെ മീൻ പിടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് താഴേക്കു വീണത്. ഉടൻതന്നെ കരയ്ക്ക് എടുത്തെങ്കിലും മരിച്ചു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: ഓമന. മക്കൾ: സന്ധ്യ,സരസ്വതി, സന്ദീപ്.
കലുങ്കിന്റെ പാരപ്പറ്റിൽ നിന്നും വീണു ആദിവാസി യുവാവ് മരിച്ചു
RECENT NEWS
Advertisment