മേപ്പാടി : വയനാട്ടില്‍ കോവിഡ് ബാധിച്ച 99 വയസ്സുകാരിയായ ആദിവാസി വയോധിക മരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കോട്ടയില്‍ കോളനിയിലെ പാറു (99) ആണ് മരിച്ചത്. ഈ പ്രദേശത്ത് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാറുവിനെ ചുളിക്കയിലുള്ള ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്.
വയനാട്ടില്‍ കോവിഡ് ബാധിച്ച് ആദിവാസി വയോധിക മരിച്ചു
RECENT NEWS
Advertisment