കൂടെ താമസിച്ചുവന്ന യുവതിയെ ഡീസല്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമം ; പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: കൂടെ താമസിച്ചുവന്ന സ്ത്രീയെ ഡീസല്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന് പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റിലായി. തഴക്കര പഞ്ചായത്തില്‍ വെട്ടിയാര്‍ പ്ലാവിള കിഴക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മാല്‍ഡ സലൈഡങ്ക ദക്കിന്‍ബാസ്തുവില്‍ കുര്‍ദൂസ് അന്‍സാരി (21) ആണ് പിടിയിലായത്.

ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന മാല്‍ഡ ചിലിമാപൂര്‍ സ്വദേശിനി സുജിത കിസ്‌കുവാണ് (സംഗീത, 22) 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 നായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ കലഹത്തിനിടെ കൂര്‍ദൂസ്, സുജിതയുടെ ശരീരത്തില്‍ ഡീസലൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. രണ്ടര വര്‍ഷമായി വെട്ടിയാറില്‍ താമസിച്ചുവരുന്ന കുര്‍ദൂസ് നിര്‍മാണത്തൊഴിലാളിയാണ്.

സുജിത ഇയാള്‍ക്കൊപ്പം താമസമായിട്ട് രണ്ടര മാസമായിട്ടേയുള്ളൂ. ഡല്‍ഹിയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും പോലീസ് പറയുന്നു. ഇവര്‍ താമസിക്കുന്നതിന് തൊട്ടടുത്തുള്ളവരുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...