കളമശ്ശേരി : കുട്ടമ്പുഴയില്‍ ആദിവാസി ബാലനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണവൂര്‍കുടി ആദിവാസി കോളനിയിലെ മോഹനന്റേയും നാഗമ്മയുടേയും മകന്‍ മഹേഷ് (15) നെയാണ് കുട്ടമ്പുഴ പാലത്തിന് സമീപത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് വീട്ടില്‍ നിന്ന് കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേക്ക് പുറപ്പെട്ട മഹേഷ് തിരിച്ച് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടമ്പുഴ പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസും നാട്ടുകാരും ഏറെനേരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് ഉച്ചക്ക് കുളിക്കാനായി പുഴയിലെത്തിയ പ്രദേശവാസികളാണ് മഹേഷിന്റെ മൃതദേഹം പുഴക്ക് സമീപം കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുട്ടമ്പുഴയില്‍ ആദിവാസി ബാലനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment



























