സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ന്‍​സ്റ്റാ​ഗ്രാം​വ​ഴി പരിചയപ്പെട്ട് പീഡിപ്പിച്ച​യാ​ള്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഈ​രാ​റ്റു​പേ​ട്ട : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ന്‍​സ്റ്റാ​ഗ്രാം​വ​ഴി വ​ശീ​ക​രി​ച്ച്‌ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​യാ​ള്‍ പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് തി​രു​വ​ഴി​യാ​ട് സ്വ​ദേ​ശി റി​യാ​സി(35)​നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ക​ണ്ണൂ​രി​ല്‍​ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി സ്കൂ​ളി​ല്‍ എ​ത്താ​ന്‍ വൈ​കി​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ്കൂ​ള്‍ അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​തി ആ ​വി​വ​രം മ​റ​ച്ചു​വെ​ച്ചാ​ണ് കു​ട്ടി​യു​മാ​യി ഇ​ന്‍​സ്റ്റാ​ഗ്രാം​വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്.

പാ​ല​ക്കാ​ടു​നി​ന്നും ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ ലോ​ഡ്ജി​ല്‍ മു​റി എ​ടു​ത്ത​ശേ​ഷം സ്കൂ​ളി​നു സ​മീ​പ​മെ​ത്തി കു​ട്ടി​യെ നി​ര്‍​ബ​ന്ധി​ച്ച്‌ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി ലോ​ഡ്ജി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും​ത​ന്നെ ഇ​ല്ലാ​തി​രു​ന്ന കേ​സി​ല്‍ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു ഈ​രാ​റ്റു​പേ​ട്ട എ​സ്‌എ​ച്ച്‌ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...