സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നോട് നേതൃത്വം ആലോചിച്ചിട്ടില്ലെന്ന് ദീപ്തി മേരി വര്‍ഗീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ പ്രതിസന്ധിയിലായിരി ക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും.യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നോട് നേതൃത്വം ആലോചിച്ചിട്ടില്ലെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. നേതൃത്വം ആരൊക്കെയായി ചര്‍ച്ച നടത്തിയെന്ന് തനിക്ക് അറിയില്ലെന്നും മാധ്യമങ്ങളോട് ദീപ്തി പ്രതികരിച്ചു. തൃക്കാക്കരയില്‍ നടക്കുന്നത് പൊളിറ്റിക്കല്‍ ഫൈറ്റ് ആണെന്നും തനിക്ക് പറയാനുള്ളത് യോഗത്തില്‍ പറയുമെന്നും അവര്‍ വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസും തുറന്നടിച്ചു. കൂടിയാലോചനയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് പച്ചക്കള്ളമെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലയിലെ മുഴുവന്‍ നേതാക്കളും കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പില്‍ സഹതാപമല്ല, വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ചൂടിലായ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചാണ് കെ.വി തോമസ് പ്രതികരിച്ചത്.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ പ്രഖ്യാപിച്ചതോടെ ഇതിനെ ശക്തമായി വിമര്‍ശിച്ച്‌ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി. തൃക്കാക്കരയില്‍ സഹതാപ തരംഗം ഏശില്ലെന്നായിരുന്നു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്റെ പ്രതികരണം. തൃക്കാക്കരയില്‍ താന്‍ വികസന രാഷ്ടീയത്തിനൊപ്പമാണെന്ന് കെ.വി തോമസും നിലപാട് വ്യക്തമാക്കി. സാമൂഹ്യ, സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ച്‌ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും ഡൊമിനിക്ക് പ്രസന്റേഷന്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...