തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിർണായകമായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ സൂചനകൾ രാവിലെ 8.30 നും അന്തിമ ഫലം ഉച്ചയ്ക്ക് 12 നും അറിയാം. തൃക്കാക്കരയിൽ ഇത്തവണ 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ 8 മണിക്ക് സ്ട്രോങ് റൂം തുറക്കും. പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും ആദ്യം എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണൽ അതിനുശേഷം ആരംഭിക്കും. ഒരു റൗണ്ടിൽ 21 വോട്ടിംഗ് യന്ത്രങ്ങളാണ് എണ്ണുക. അങ്ങനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ചിത്രം വ്യക്തമാകും. കോർപ്പറേഷൻ പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണേണ്ടത്. പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിന്നിരുന്ന ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, വൈറ്റില മേഖലകളിലൂടെയാണ് ഓരോ റൗണ്ടും പുരോഗമിക്കുക.

ഇടത് വലത് മുന്നണികൾക്ക് വലിയ പ്രതീക്ഷകളാണുള്ളത്. സി.പി.എം വ്യാപകമായി കള്ളവോട്ട് നടത്തുന്നുവെന്ന ആരോപണമാണ് യു.ഡി.എഫും എൻ.ഡി.എയും ഉയർത്തുന്നത്. കള്ളവോട്ട് ചെയ്താല്‍ ഇടതുപക്ഷം വിജയിക്കുമെന്ന് എന്‍.ഡി.എ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ പ്രതികരിച്ചു. കള്ളവോട്ടിന് സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നും ഇതിനായി തൃക്കാക്കരയിലെ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നെന്നും അദ്ദേഹം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...