കൊച്ചി : തൃക്കാക്കരയില്‍ നഗരസഭാ സെക്രട്ടറിയുടെ നോട്ടിസ് മറികടന്ന് ചെയര്‍പേഴ്‌സന്‍ ഓഫീസില്‍ പ്രവേശിച്ചു. പ്രതിഷേധവുമായി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും രംഗത്തെത്തി. വിജിലന്‍സ് സംഘം അന്വേഷണത്തിനെത്തി അവരുടെ ഉത്തരവ് പ്രകാരമാണ് ഓഫീസ് പൂട്ടിയത്. തെളിവുകള്‍ നശിപ്പിക്കാനാണ് ചെയര്‍പേഴ്‌സന്‍ അതിക്രമിച്ച് ഓഫീസിലെത്തിയത് എന്ന് ആരോപിച്ചാണ് പ്രതിഷേധം.
കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി കൈമാറിയെന്നാരോപിച്ചാണ് ചെയര്‍പേഴ്‌സണെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക രണ്ടു മണിയോടുകൂടിയാണ് അജിതാ തങ്കപ്പന്‍ ഓഫീസില്‍ എത്തിയത്. സീല്‍ ചെയ്തത് നീക്കം ചെയ്താണ് ഒഫീസില്‍ പ്രവേശിച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രതിക്ഷേധവുമായി സ്ഥലത്തുണ്ട്.