കേന്ദ്ര സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് മഹാറാലി ഇന്ന് ഡൽഹിയിൽ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സർക്കാർ പദ്ധതികളുടെ കുടിശ്ശിക വിട്ട് നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് മഹാറാലി ഇന്ന്. ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന മഹാറാലിയിൽ പങ്കെടുക്കാൻ പ്രവര്‍ത്തകര്‍ ബസുകളിലാണ് പശ്ചിമ ബംഗാളിൽ നിന്നും എത്തിയത്. കേന്ദ്ര സർക്കാരിന് എതിരായ തുടർ പ്രക്ഷോഭ പരിപാടികൾക്കും മഹാറാലിക്ക് ശേഷം തൃണമൂൽ കോൺഗ്രസ് രൂപം നൽകും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 100 തൊഴിൽ ദിനങ്ങളുടെ വേതനം, പ്രധാന മന്ത്രി ആവാസ യോജന പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച തുക എന്നിവ അകാരണമായി കേന്ദ്ര സർക്കാർ തടഞ്ഞ് വെക്കുന്നു എന്നാണ് പശ്ചിമ ബംഗാൾ സർക്കാർ ആരോപിക്കുന്നത്. പ്രതിഷേധം ഡൽഹി കേന്ദ്രീകരിച്ച് നടത്താൻ തീരുമാനിച്ച തൃണമൂൽ നേതാക്കൾ, പ്രവർത്തകർക്ക് ഡൽഹിയിൽ എത്താൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. റെയിൽവെ അനുമതി നിഷേധിച്ചതോടെ 49 ബസുകളിൽ ആണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബംഗാളിൽ നിന്ന് ഡൽഹിയിൽ എത്തിയത്. സമരങ്ങൾക്ക് തുടക്കം കുറിച്ച് ഡൽഹിയിലെ രാജ്ഘട്ടിൽ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് നേതാക്കളെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...