തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിരുദ്ധമായി പ്രതികരിച്ച മൂന്ന് വക്താക്കളെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിരുദ്ധമായി പ്രതികരിച്ച മൂന്ന് വക്താക്കളെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. കോഹിനൂർ മജൂംദാർ, റിജു ദത്ത, കാർത്തിക് ഘോഷ് എന്നിവരെ പാർട്ടി വിരുദ്ധ പരാമർശത്തിന്റെ പേരിൽ ആറു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു എന്നാണ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ പരാമർശം നടത്തിയ വക്താക്കൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടി അച്ചടക്ക സമിതി അംഗമായ ഡെറിക് ഒബ്രിയൻ ആണ് നേതാക്കളെ പുറത്താക്കിക്കൊണ്ടുള്ള വാർത്തകുറിപ്പ് ഇറക്കിയിരിക്കുന്നത്. കൃഷ്‌ണേന്ദു ചൗധരി, പാപ്പിയ ഘോഷ് എന്നീ നേതാക്കൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പാർട്ടി അച്ചടക്ക നടപടി എടുക്കാതിരിക്കാൻ 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

സസ്‌പെൻഡ് ചെയ്ത കോഹിനൂർ മജൂംദാർ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. പാർട്ടി നേതാക്കൾ മണിക്കൂറുകൾ കാത്തിരുന്നാൽ മാത്രമാണ് അഭിഷേക് ബാനർജിയെ കാണാൻ സാധിക്കൂ എന്നാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. റിജു ദത്ത തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണങ്ങൾ പിടിച്ചു കെട്ടിയ ബിജെപി നടപടിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് ഇട്ടിരുന്നു. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച കൃഷ്‌ണേന്ദു ചൗധരിയും അഭിഷേക് ബാനർജിക്കെതിരെ രൂക്ഷ വിമർശനം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...