വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ മത്സരിച്ചേക്കും ?

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മണ്ണിനെ ഞെട്ടിച്ച വിജയമാണ് നടന്‍ വിജയ് നേതൃത്വം കൊടുത്ത തമിഴക വെട്രി കഴകം നേടിയത്. കന്നിയങ്കത്തില്‍ തന്നെ 107 മണ്ഡലങ്ങളാണ് ഡിഎംകെ പിടിച്ചടക്കിയത്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിക്കുകയും ചെയ്തു. പെരമ്പൂരിലും ട്രിച്ചിയിലുമാണ് വിജയ് വിജയിച്ചത്. ഡിഎംകെയുടെ കയ്യിലുണ്ടായിരുന്ന സീറ്റുകളാണ് ടിവികെ നേടിയത്. 2026-ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ ഉയരുകയായിരുന്നു. എന്നാല്‍ ഉടന്‍ ഉണ്ടാകാനിടയുളള ഉപതെരഞ്ഞെടുപ്പിലേക്കാണ് തമിഴ്‌നാട് ഉറ്റുനോക്കുന്നത്. പെരമ്പൂരിലും ട്രിച്ചിയിലും വിജയിച്ച വിജയ്ക്ക് ഏതെങ്കിലും ഒരു സീറ്റില്‍ രാജിവെച്ചേ മതിയാകൂ. ആ സീറ്റില്‍ വിജയ്‌യുടെ പിന്‍ഗാമി ആരായിരിക്കും എന്നത് സംബന്ധിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. വിജയ് പെരമ്പൂര്‍ നിലനിര്‍ത്തി ട്രിച്ചിയില്‍ രാജിസമര്‍പ്പിക്കാനാണ് സാധ്യതയെന്നാണ് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ട്രിച്ചി ഈസ്റ്റില്‍ നടി തൃഷ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്. ടിവികെ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിജയ് 14 ദിവസത്തിനകം ഏതെങ്കിലും സീറ്റില്‍ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ് എന്നാണ് കണക്കുകൂട്ടല്‍.

ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് തന്നെ തൃഷ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ചായിരുന്നു ക്ഷേത്രദര്‍ശനം. തുടര്‍ന്ന് ഫലം വിജയ്ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്‌യുടെ വസതിയിലേക്ക് പോയിരുന്നു. നീലാങ്കരയിലുളള വീട്ടിലെത്തിയാണ് തൃഷ വിജയ്‌യെ കണ്ടത്. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്. തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ തൃഷ- വിജയ് ബന്ധം ഏറെ ചര്‍ച്ചയായിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധം എന്ന ആരോപണമുണ്ടായിരുന്നു. അതില്‍ പരാമര്‍ശിച്ച നടി തൃഷയാണ് എന്ന തരത്തിലും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഇതോടെ നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും എതിര്‍കക്ഷികളുള്‍പ്പെടെ അഴിച്ചുവിട്ടിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങിനെത്തിയതും ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ തൃഷ വോട്ട് രേഖപ്പെടുത്തിയ ചിത്രം പങ്കുവെച്ചത് വിജയ് ചിത്രമായ ഗില്ലിയിലെ ‘അര്‍ജുനര്‍ വില്ല്’ എന്ന ഗാനത്തിനൊപ്പമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...