തൃശൂര്‍ ജില്ലയില്‍ ഇന്ന് 3,604 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച 3,604 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 513 പേരും വീട്ടു നിരീക്ഷണത്തിലുള്ള 12,990 പേരും ചേര്‍ന്ന് 17,107 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്.

904 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,69,876 ആണ്. 5,49,425 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കം വഴി 3,553 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 14 പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരായ 27 പേര്‍ക്കും ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 39 ക്ലസ്റ്ററുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. 10,968 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,086 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 8,660 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 222 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്.

ജില്ലയില്‍ ഇതുവരെ ആകെ 39,87,178 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.86% ആണ്. ജില്ലയില്‍ ഇതുവരെ 47,23,502 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 25,29,980 പേര്‍ ഒരു ഡോസ് വാക്സിനും 21,62,463 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയില്‍ 31,059 പേര്‍ കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 1,02,912 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും ; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന...

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...