തൃശൂര്‍പൂരം ; ആകാശ വിസ്മയത്തിന്റെ സാമ്പിള്‍ ഇന്ന്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പൂര പ്രേമികളുടെ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. വരാനിരിക്കുന്ന ആകാശ വിസ്മയത്തിന്റെ സാമ്പിള്‍ ഇന്ന് നടക്കും. രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. പൂരം പ്രമാണിച്ച്‌ മിക്ക ട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, വെടിക്കെട്ട് സ്വരാജ് ഗ്രൗണ്ടില്‍ നിന്നു കാണാന്‍ ഇളവില്ല.

ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് എക്സ്​പ്ലോസീവ് കേരള മേധാവി പി.കെ റാണ അറിയിച്ചു. സുപ്രീം കോടതി വിധി അനുസരിച്ചാണ് തീരുമാനം. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം രാവിലെ തുടങ്ങും. പൂരത്തില്‍ ആനകളുടെ വേഷ ഭൂഷാദികളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പ്രദര്‍ശനം കാണാന്‍ എത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...