റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. കീഴുപറമ്പ് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റും അനൗണ്‍സറുമായ നിസാര്‍ കുറുമാടന്‍ (42) ആണ് മരിച്ചത്. പൂവത്തികണ്ടിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായി ബന്ധപ്പെട്ട് അനൗണ്‍സ്മെന്റിനിടെ നമസ്കാരത്തിനായി പൂവത്തികണ്ടി പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയം കാറിടിക്കുകയും പിന്നില്‍ വന്ന മറ്റൊരു പിക്കപ്പ് വാന്‍ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.

പിതാവ്: പരേതനായ കുറുമാടന്‍ മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ : ഷംല ചേലക്കോട്. മക്കള്‍ : മുഹമ്മദ് നിഹാല്‍, മുഹമ്മദ് നിഹാദ്, ഫാത്തിമ മിന്‍ഹ. സഹോദരങ്ങള്‍ : അബ്ദുല്‍ അലി, റസീന, ആബിദ. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...