കെട്ടിടത്തിന് തീപിടിച്ച്‌ ഏഴുപേര്‍ മരിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍ : മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച്‌ ഏഴുപേര്‍ മരിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ഇന്‍ഡോറിലെ വിജയ നഗര്‍ മേഖലയില്‍ അഗ്നിബാധയ്‌ക്ക് കാരണം ശുഭം ദീക്ഷിത്ത് (27) എന്ന യുവാവാണെന്ന് പോലീസ് കണ്ടെത്തി. കെട്ടിടത്തിലെ താമസക്കാരിയായ യുവതി പ്രണയം നിരസിച്ചതിന്റെ പകയില്‍ ശുഭം ദീക്ഷിത്ത് ഇവരുടെ കാറിന് തീ കൊളുത്തി. ഇത് പിന്നീട് വലിയ അഗ്നിബാധയായി മാറുകയായിരുന്നു. ശനിയാഴ്‌ച പുലര്‍ച്ചെയാണ് പാര്‍ക്കിംഗ് ഏരിയയിലെ കാറിന് ഇയാള്‍ തീകൊളുത്തിയത്. ശുഭത്തിന് വേണ്ടിയുളള അന്വേഷണം പോലീസ് വ്യാപകമാക്കിയിട്ടുണ്ട്.

മുന്‍പ് പാര്‍ക്കിംഗ് ഏരിയയിലെ മീ‌റ്ററില്‍ നിന്നും ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പോലീസ് അറിയിച്ചത്. എന്നാല്‍ പിന്നീട് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മനപൂര്‍വ്വം തീയിട്ടതാണെന്ന് ബോദ്ധ്യമായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ശിവരാജ് സിഗ് ചൗഹാന്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന് നിലകളിലായി നിരവധി കുടുംബങ്ങളുണ്ടായിരുന്നു. അപകടത്തില്‍ ഏഴുപേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് പോലീസ് നല്‍കുന്ന വിവരം. മൂന്ന് പേരുടെ മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു. മറ്റുള‌ളവര്‍ അഗ്നിബാധയെ തുടര്‍ന്നുള‌ള പുക ശ്വസിച്ചാണ് മരിച്ചതെന്നും പോലീസ് പറഞ്ഞു. കെട്ടിടത്തിന് അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്തതും അപകടത്തിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...