തൃശൂരില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ : മാര്‍ഗനിര്‍ദേശം പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അടുത്ത ഞായറാഴ്ച വരെ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ സംബന്ധിച്ച്‌ കളക്ടര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. മരണം, ചികിത്സ എന്നീ അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. അനുവദനീയമായ സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേര്‍ പാടില്ല.

ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കരുത്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളിലും മിനിമം ജീവനക്കാരെ നിയോഗിച്ച്‌ രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നു വരെ പ്രവര്‍ത്തിക്കാവുന്നതാണ്. അവശ്യസാധന കടകളിലെ വില്‍പ്പന ആര്‍.ആര്‍.ടികള്‍, വാര്‍ഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

റേഷന്‍കട, സഹകരണ സംഘം സ്‌റ്റോറുകള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവ രാവിലെ എട്ട്​ മുതല്‍ വൈകിട്ട് അഞ്ച്​ വരെ പ്രവര്‍ത്തിക്കാം. പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം – പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ എട്ട്​ മുതല്‍ ഉച്ചക്ക്​ ഒന്ന്​ വരെയും മത്സ്യം, മാംസം, കോഴിക്കട കോള്‍ഡ് സ്‌റ്റോറേജ് എന്നിവ ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ ഏഴ്​ മുതല്‍ ഉച്ചക്ക്​ ഒന്നു വരെയും ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ എട്ട്​ മുതല്‍ വൈകിട്ട് ഏഴ്​ വരെയും പ്രവര്‍ത്തിക്കാം (പാര്‍സല്‍ മാത്രം).

വിവാഹാഘോഷങ്ങളും മറ്റുള്ള ആഘോഷങ്ങളും മാറ്റിവെക്കണം. എന്നാല്‍ അടിയന്തിര സാഹചര്യം വന്നാല്‍ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച്‌​ വിവാഹം ചടങ്ങുമാത്രമായി നടത്താം. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...