തൃത്താല ഇരട്ടക്കൊലപാതക കേസ് ; പ്രതി മുസ്തഫയെ വിശദമായ ചോദ്യം ചെയ്യലിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് തൃത്താല ഇരട്ടക്കൊലപാതക കേസിലെ പ്രതി മുസ്തഫയെ വിശദമായ ചോദ്യം ചെയ്യലിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. വിശദമായ ചോദ്യം ചെയ്യലിനായി അടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ നല്‍കാനൊരുങ്ങുകയാണ് പോലീസ്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന് പ്രതി പറയുന്നു. പ്രതി മുസ്തഫ തന്നെയെന്ന് പോലീസ് ഉറപ്പിക്കുമ്പോഴും ഇയാള്‍ നല്‍കിയ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ചൊവ്വാഴ്ച കസ്റ്റഡിക്കായുള്ള അപേക്ഷ സമര്‍പ്പിക്കും. കൊല്ലപ്പെട്ടവരെ ആസൂത്രിതമായി പുഴക്കരയിലെത്തിച്ചു കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കാനാണ് പോലീസ് തീരുമാനം. ഉറ്റ സുഹൃത്തുക്കളായ മൂവര്‍ സംഘത്തെ സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് കണ്ട ദൃക്ഷ്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. അന്വേഷണത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റുചില സൂചനകള്‍ പ്രതിയില്‍ നിന്നും ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതിയും കൊല്ലപ്പെട്ടവരും തമ്മില്‍ മറ്റ് ഇടപാടുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പിസി ഹരിദാസിന്റെ നേതൃത്വത്തില്‍ നാല് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് കൊലപാതകവും രണ്ട് വ്യത്യസ്ത കേസുകളായാണ് അന്വേഷിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു ; ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം...

0
ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി...

സഹോദരിമാർ അടക്കമുള്ളവരുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചയാളെ യുപിയിൽ പോലീസ് പിടികൂടി

0
ലഖ്നൗ: സഹോദരിമാരുടെ ഉൾപ്പെടെ സ്വകാര്യ, അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച യുവാവ് അറസ്റ്റിലായി....

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം ; എഫ്ഐആർ ഉടൻ

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഏതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈം...

യുപിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു

0
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ...