തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ തിരക്ക് ; പോലീസ് കടകള്‍ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജില്ലയില്‍ കൊവിഡ് രോഗികളില്ലെങ്കിലും നിയന്ത്രണം കടുപ്പിച്ച് പോലീസ്. ജില്ലയിലെ പ്രധാന മാര്‍ക്കറ്റായ ചാലയില്‍ തിരക്ക് അനിയന്ത്രിതമായതോടെ പോലീസ് കടകള്‍ അടപ്പിച്ചു. മാര്‍ക്കറ്റില്‍ വാഹനങ്ങളുമായി വരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരത്ത് കൊവിഡ് രോഗികളില്ലെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ല. അതുകൊണ്ടാണ് ജില്ലയിലെ പ്രധാന കമ്പോളമായ ചാലയില്‍ നിയന്ത്രണം കടുപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

കാറുകളും ബൈക്കുകളും ചരക്ക് ഇറക്കുന്ന ലോറികളും നിറഞ്ഞ് തിരക്കായതോടെ പോലീസ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെയെല്ലാം അടപ്പിക്കുകയായിരുന്നു. എന്നാല്‍ കടകളില്‍ സാമൂഹിക അകലം പാലിച്ചിരുന്നതായും ഇപ്പോഴും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതായും വ്യാപാരികള്‍ പ്രതികരിച്ചു. ലോക്ക്ഡൗണ്‍ തീരുന്നതുവരെ ചാല പോലെ തിരക്കുള്ള സ്ഥലങ്ങളില്‍ ഇളവ് നല്‍കണ്ടെന്നാണ് പോലീസിന്റെ തീരുമാനം. എല്ലാ കടകളും തുറക്കാമെന്നാണ് കേന്ദ്ര നിര്‍ദേശം ഉണ്ടെങ്കിലും നിരത്തുകളിലും കടകളിലും തിരക്ക് വര്‍ധിക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...