തിരുവനന്തപുരം കോർപ്പറേഷനിൽ ഹരിതകർമസേനയുടെ പുതിയ യൂണിഫോം വിവാദത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്തെ വീടുകൾ തോറുമെത്തി മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകര്‍മസേനാംഗങ്ങളുടെ പരമ്പരാഗതമായ പച്ച യൂണിഫോം കോട്ടുകൾ ഇനി ചരിത്രമാകുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപി ഭരണസമിതിയാണ് പച്ചയ്ക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകൾ വിതരണം ചെയ്തത്. രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂടുതലുള്ളതിനാലുമാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് തിരുവനന്തപുരം മേയര്‍ വിവി രാജേഷ് വ്യക്തമാക്കുന്നത്.

2017-ൽ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. ഈ നിറം കണ്ടാണ് നാളിതുവരെ പൊതുജനങ്ങൾ ഇവരെ തിരിച്ചറിഞ്ഞിരുന്നതും. എന്നാൽ ബിജ.പി ഭരണസമിതിയുടെ ഈ അപ്രതീക്ഷിത തീരുമാനത്തോടെ വർഷങ്ങളായി ധരിച്ചുപോന്ന പച്ച നിറം ഉപേക്ഷിക്കേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഒരുവിഭാഗം ഹരിതകര്‍മസേനാംഗങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...