ചെങ്ങന്നൂര്‍ : എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ 1152-ാം നമ്പര്‍ തിരുവന്‍വണ്ടൂര്‍ ശാഖായോഗത്തിലെ തിരുവന്‍വണ്ടൂര്‍ ശ്രീനാരായണ കണ്‍വന്‍ഷനും ജ്ഞാനദാന യജ്ഞവും 13 മുതല്‍ ആരംഭിക്കും. രാവിലെ 10.00 ന് ഉദ്ഘാടന സമ്മേളനം എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുരേഷ് പരമേശ്വരന്‍ നിര്‍വ്വഹിക്കും. ശാഖായോഗം പ്രസിഡന്റ് ഹരി പത്മനാഭന്‍ അദ്ധ്യക്ഷത വഹിക്കും.
എക്‌സൈസ് അസിസ്റ്റന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.അരുണ്‍ കുമാര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കും. കോടുകുളഞ്ഞി വിശ്വധര്‍മ്മമഠം മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി സോമോന്‍ തോപ്പില്‍ സ്വാഗതവും ശാഖായോഗം മാനേജ്‌മെന്‍റ് കമ്മറ്റിയംഗം ദിലീപ് ഭാര്‍ഗ്ഗവന്‍ കള്ളിക്കാട്ടില്‍ കൃതജ്ഞതയും പറയും.
വൈകിട്ട് 6.45 ന് ഗുരു സങ്കല്‍പ്പത്തിലെ ഗാര്‍ഹസ്ഥ്യം എന്ന വിഷയത്തില്‍ വിജയലാല്‍ നെടുങ്കണ്ടം പ്രഭാഷണം നടത്തും. ജനുവരി 14 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി 9.00 ന് മഹാമൃത്യുഞ്ജയഹോമം വൈകിട്ട് 6.45 ന് നിത്യനികേതന്‍ ആശ്രമം കാഞ്ഞിരമറ്റം സ്വാമിനി നിത്യചിന്മയി മാതാജി പിണ്ഡനന്ദിക്കൊരാമുഖം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ജനുവരി 15 ന് ഞായറാഴ്ച രാവിലെ 9.00 ന് ബ്രഹ്‌മശ്രീ രഞ്ചു അനന്തഭദ്രത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശ്വശാന്തി ഹവനവും ഉച്ചയ്ക്ക് 12.30 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, വൈകിട്ട് 6.45 ന് വൈദ്യവും ഈഴവനും എന്ന വിഷയത്തില്‍ ഡോ.ധന്വന്തരന്‍ വൈദ്യന്‍ പ്രഭാഷണം നടത്തും. ശാഖായോഗം പ്രസിഡന്റ് ഹരി പത്മനാഭന്‍ സ്വാഗതവും ശാഖായോഗം സെക്രട്ടറി സോമോന്‍ തോപ്പില്‍ കൃതജ്ഞതയും പറയും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































