ചെങ്ങറയില്‍ കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ ഹാരിസണ്‍ മലയാളം പ്ലാന്റെഷന്‍ കുമ്പഴ എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യം സംശയിക്കുന്നതിനാല്‍ വനം വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു. കഴിഞ്ഞദിവസം കടുവയെ കണ്ട് ഭയന്നോടി വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. കോന്നി എം.എല്‍.എ അഡ്വ.കെ.യു ജനീഷ് കുമാര്‍, വനം വകുപ്പ് അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡ്രോണ്‍ നിരീക്ഷണം നടക്കുന്നത്. ആദ്യഘട്ട പരിശോധനയില്‍ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നിരീക്ഷണം നടത്തുന്നത്.

പ്രദേശത്തെ കാടുകള്‍ നിറഞ്ഞ സ്ഥലങ്ങള്‍, റബ്ബര്‍ തോട്ടങ്ങള്‍ , ആളുകള്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് പറഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം അധികൃതര്‍ പരിശോധന നടത്തി വരുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്തിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തുവാനും പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കുന്നതിനുമുള്ള തീരുമാനമെടുത്തത്.

രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.  ഡ്രോണ്‍ പരിശോധനയില്‍ കടുവയെ കണ്ടെത്തിയാല്‍ പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ദേശീയ കടുവ സംരക്ഷണ സമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇതിന്റെ നടപടികള്‍ മുന്നോട്ട് പോവുക. കോന്നി ഡി.എഫ്.ഓ ആയുഷ് കുമാര്‍ കോറി, കോന്നി റെയ്ഞ്ച് ഓഫീസര്‍ അനില്‍ കുമാര്‍, ഞള്ളൂര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ നൗഷാദ്, കോന്നി ആര്‍.ആര്‍.റ്റി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...