ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും

For full experience, Download our mobile application:
Get it on Google Play

മിക്ക ആൾക്കാരും ഫോണിൽ ഉപയോ​ഗിക്കുന്ന കോളർ ഐഡി ആപ്ലിക്കേഷനാണ് ‘ട്രൂകോളർ.’ ആരാണ് വിളിക്കുന്നതെന്നറിയാൻ ഫോൺ എടുക്കാതെ തന്നെ ആ ആപ്പുവഴി അറിയാൻ സാധിക്കും. എന്നാൽ ഇത് ആൻഡ്രോയ്‌ഡ് ഫോണുകളിലെ പോലെ ഐഫോണിൽ ഉപയോ​ഗിക്കാൻ സധിക്കില്ലായിരുന്നു. ഇപ്പോഴിതാ ഏറെ കാത്തിരുന്ന ഫീച്ചർ ഐഫോണുകളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നു വരുന്ന കോളുകൾ തത്സമയം അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ലൈവ് കോളർ ഐഡി. ഇതുവരെ ഐഫോണുകളിൽ ഫീച്ചർ ലഭ്യമായിരുന്നില്ല. ട്രൂകോളർ ആപ്ലിക്കേഷൻ തുറന്ന ശേഷം നമ്പർ സെർച്ച് ചെയ്താൽ മാത്രമായിരുന്നു നമ്പർ കണ്ടെത്താൻ സാധിച്ചിരുന്നത്. ആൻഡ്രോയിഡിൽ ലഭ്യമായിരുന്ന സേവനം ആപ്പിളിലും അനുവദിക്കണമെന്ന് വളരെക്കാലമായുള്ള ഉപയോക്താക്കളുടെ ആവശ്യമായിരുന്നു. ഐഒഎസ് 18-ൽ സേവനം ലഭ്യമാകുമെന്നാണ് വിവരം. ഐഒഎസ് 18 ന്റെ പുതിയ എപിഐ‍ കോള്‍ സ്‌ക്രീനിന് മുകളില്‍ ഓവര്‍ലേ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നു. ഇത് ട്രൂകോളർ പോലുള്ള ഡവലപ്പർമാരെ അവരുടെ സെർവറുകളിൽ നിന്ന് വിവരങ്ങൾ നേടാനും ഇൻകമിങ് കോളുകൾക്ക് ലൈവ് കോളർ ഐഡി പ്രദര്‍ശിപ്പിക്കാനും അവസരം നൽകുന്നു. ട്രൂകോളർ സിഇഒ അലൻ മാമെഡിയാണ് ഇക്കാര്യം അടുത്തിടെ ഒരു എക്‌സ് പോസ്റ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചത്. “കഴിഞ്ഞ രണ്ടു വര്‍ഷമായി ട്രൂകോളര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇത്തവണ ട്രു കോളറിന്റെ പ്രവര്‍ത്തനം നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെയായിരിക്കും,” എന്ന് മമേദി എക്സിലൂടെ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...