മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ട്രംപ് ചൈനയിലേക്ക്

For full experience, Download our mobile application:
Get it on Google Play

വാഷിങടൺ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാര ബന്ധങ്ങൾ, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ എന്നിവയും പ്രധാന ചർച്ചാവിഷയങ്ങളാകും. ട്രംപിന്റെ പ്രതിനിധി സംഘത്തിൽ ടെസ്‌ല മേധാവി ഇലോൺ മസ്ക്, ആപ്പിൾ സിഇഒ ടിം കുക്ക്, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്കിനും ഉണ്ട്. രണ്ടാം തവണ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ട്രംപ് നടത്തുന്ന ആദ്യ ചൈനീസ് സന്ദർശനമാണിത്. 2025 ഒക്ടോബറിൽ ദക്ഷിണ കൊറിയയിലെ ബൂസാനിൽ നടന്ന അപെക് ഉച്ചകോടിക്കിടെയാണ് ഇരുരാജ്യത്തലവൻമാരും അവസാനമായി നേരിട്ട് കണ്ടത്.

ചൈന-യുഎസ് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ സന്ദര്‍ശനം. എന്നാല്‍ ഇറാന്‍ വിഷയമായിരിക്കും ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയെന്നാണ് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇറാനുമേല്‍ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാവുമോ എന്നാണ് എന്നാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നാളെ ഉഭയകക്ഷി ചർച്ചകളും വിരുന്നും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...