ഇറാന് പുതിയ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഇറാന് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാര്യങ്ങൾ ഗൗരവമായി എടുക്കുന്നതാണ് നല്ലതെന്നും പിന്നെയൊരു പിന്നോട്ട് പോക്കില്ലെന്നുമാണ് ട്രംപിന്‍റെ പുതിയ ഭീഷണി. താൻ മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളടങ്ങിയ പദ്ധതി ഇറാൻ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ട്രംപ് പുതിയ മുന്നറിയിപ്പുമായി ട്രൂത്ത് സോഷ്യലിൽ രംഗത്തെത്തിയത്. ഇറാൻ സൈനികമായി തകർക്കപ്പെട്ടെന്നും തിരിച്ചു വരവിന് സാധ്യതയില്ലെന്നും അതിനാൽ അവർ തന്റെ കരാർ അംഗീകരിക്കണം എന്നുമാണ് ട്രംപിന്‍റെ വാദം. ഇറാനെ ‘വളരെ വ്യത്യസ്തരും വിചിത്രരും’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അവർ അമേരിക്കയുമായി കരാറിനായി ‘യാചിക്കുകയാണെന്നും’ അവകാശപ്പെട്ടു. ഇറാന്റെ നിഷേധാത്മക നിലപാട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന താക്കീതോടെയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.

യുഎസിന്റെ നിർദ്ദേശം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ്‌ ഇറാൻ പരസ്യമായി പറയുന്നത്. ഒരുപാട് വൈകിപ്പോകുന്നതിന് മുമ്പ് അവർ ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. വളരെ വൈകുന്നതിന് മുമ്പ് കാര്യങ്ങൾ ഗൗരവമായി എടുക്കണം. അല്ലെങ്കിൽ നല്ലതായിരിക്കില്ലെന്നും ട്രംപ് താക്കീത് ചെയ്തു. ഒരിക്കൽ സംഭവിച്ചു കഴിഞ്ഞാൽ, പിന്നെ പിന്തിരിയാനാവില്ല. അത് ഒട്ടും നല്ലതായിരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....