ട്രംപിന്റെ മരണം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള ട്വീറ്റുകള്‍ : അക്കൗണ്ടുകള്‍ താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ ലോകം മുഴുവനും ഉത്കണ്ഠയിലാണ് . ഇതോടെ ട്രംപിന്റെ മരണം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള ട്വീറ്റുകള്‍ നിറയുകയാണ്. ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

പിന്നാലെ 72 കാരനായ ട്രംപിന് മരണ ആശംസകളും തമാശകളും നിറഞ്ഞ ട്വീറ്റുകള്‍ നിറയുകയായിരുന്നു. അതേസമയം ഇത്തരത്തിലുള്ള ട്വീറ്റുകള്‍ നിറഞ്ഞതോടെ ട്രംപിന്റെ മരണ ആശംസകള്‍ പങ്കിടുന്ന അക്കൗണ്ടുകള്‍ താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ട്വിറ്റര്‍ നല്‍കിക്കഴിഞ്ഞു.

പ്രസിഡന്റിന്റെ മരണം ആഗ്രഹിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമിന്റെ നയങ്ങള്‍ക്കെതിരാണെന്നും ഇത്തരത്തില്‍ ട്വീറ്റുകള്‍ പങ്കുവെയ്ക്കുന്ന അക്കൗണ്ടുകള്‍ താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടേക്കാം. മരണമോ പ്രസിഡന്റിന് ശാരീരിക ഉപദ്രവമോ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ട്വീറ്റുകള്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത്തരത്തില്‍ പങ്കുവെയ്ക്കപ്പെടുന്ന അക്കീണ്ടുകള്‍ ഓട്ടോമാറ്റിക് ആയി തന്നെ സസ്പെന്‍ഡ് ആയിപ്പോകുമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...