14 ഇന സമാധാന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ ; പരിശോധിക്കുകയാണെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: വെടിനിർത്തലല്ല യുദ്ധം പൂർണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാൻ. 14 ഇന സമാധാന നിർദേശങ്ങളും ഇറാൻ സമർപ്പിച്ചു. ഹോർമുസിന്‍റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാന്‍റെ നിർദേശങ്ങൾ പരിശോധിക്കുകയാണെന്ന് ട്രംപ്. വെടിനിർത്തൽ നീട്ടുന്നതിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണം എന്നതായിരുന്നു ഇറാന്‍റെ പ്രധാന നിർദേശം. ലെബനോനിലേത് അടക്കം എല്ലാ ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം എന്നും മേഖലയിൽ നിന്ന് യു.എസ് സേനയെ പൂ‍ർണമായും പിൻവലിക്കണം എന്നും നിർദേശത്തിലുണ്ട്.

കൂടാതെ, ഇറാന് എതിരായ എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്നും, ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി പുതിയ സംവിധാനം വേണംഎന്നിവ അടക്കമായിരുന്നു പുതിയ സമാധാന നിർദേശങ്ങൾ. ഇറാൻ നൽകിയ നിർദേശങ്ങൾ പരിശോധിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സമാധാനനിർദേശങ്ങൾ ഇന്നലെ ട്രംപ് തള്ളിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർവീസിലുള്ള അധ്യാപകർക്കായുള്ള കെ-ടെറ്റ് പരീക്ഷ കടുകട്ടി ; അധ്യാപകർ ആശങ്കയിൽ

0
ചേർത്തല : സർവീസിലുള്ള അധ്യാപകർക്കായി നടത്തിയ സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷയിൽ അധ്യാപകർ...

‘എനിക്ക് നിരവധി ഭീഷണികളുണ്ട്’ ; രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതിൽ പ്രതികരിച്ച് ...

0
വാഷിങ്ടൺ : തുർക്കിയിൽ നടന്ന ഉച്ചകോടിക്കിടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് താൻ വിമാനം...

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം ; പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ഡൽഹി...

0
ന്യൂഡൽഹി: ലൈംഗിക അതിക്രമക്കേസിൽ പ്രസക്തമായ നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ആൺകുട്ടികളെ നന്നായി...

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന ; മൂന്നുപേർക്ക് പരിക്ക്

0
അതിരപ്പിള്ളി : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന...