ഇന്ധനവില വർധിപ്പിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ശക്തമാക്കി എണ്ണ കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ധന വില വർധിപ്പിക്കാനായി കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ശക്തമാക്കി എണ്ണ കമ്പനികൾ. വിതരണ കേന്ദ്രങ്ങളിലേക്കുള്ള സ്റ്റോക്ക് നിയന്ത്രിക്കാനാണ് കമ്പനികളുടെ നീക്കം. കേന്ദ്രതീരുമാനം വേഗത്തിലാക്കിയില്ലെങ്കിൽ തൽസ്ഥിതി തുടരാനാകില്ലെന്നും എണ്ണ കമ്പനികൾ കേന്ദ്രത്തിന് മുന്നറിയിപ്പു നൽകി. കമ്പനികളുടെ ആവശ്യത്തിൽ ഒരാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന. പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കാത്തതോടെയാണ് കമ്പനികളുടെ പുതിയ തന്ത്രം. വിവിധ കേന്ദ്രങ്ങളിലേക്കുള്ള എണ്ണ വിതരണം വെട്ടിച്ചുരുക്കാനാണ് കമ്പനികളുടെ ആലോചന.

ഇന്ത്യ വാങ്ങിയ കുറഞ്ഞ നിരക്കിൻ്റെ ക്രൂഡ് ഓയിൽ സംഭരണം കുറഞ്ഞതോടെയാണ് നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനികൾ നീക്കം നടത്തുന്നത്. ആഗോളതലത്തിലെ പുതിയ വിലയിൽ എണ്ണ ഇറക്കുമതി ചെയ്യാൻ ചിലവേറുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഇന്ധന ഇറക്കുമതിയിൽ നേരിട്ട പ്രതിസന്ധിയും സംഭരണശേഷിയിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി അർജുൻ ആയങ്കി

0
കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി...

ജി. സുധാകരനെതിരായ കൈക്കൂലി ആരോപണം : വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ എം.എൽ.എ. എച്ച്....

0
അമ്പലപ്പുഴ (ആലപ്പുഴ) : കഴിഞ്ഞസർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഓണക്കാലത്തെ പൊതുവിതരണത്തിനായി പോഷിതയരിയും ; സ്വകാര്യമില്ലുകളിൽ പരിശോധന

0
ആലത്തൂർ : സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യ മില്ലുകളിൽ തയ്യാറാക്കിയ...

‘ഒടുവിൽ നീതി’ ; ബാഷർ അൽ അസദിന് വധശിക്ഷ ലഭിച്ചതിൽ ആഹ്ലാദപ്രകടനവുമായി സിറിയക്കാർ

0
ഡമാസ്കസ് : ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരേ കുറ്റംചെയ്തെന്ന കേസിൽ മുൻ ഏകാധിപതി...