ജയിലിന് മുന്നില്‍ പോലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമം ; അന്യസംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ: ജയിലിന് മുന്നില്‍ പോലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് അന്യസംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതി. പിടികൂടാന്‍ പിന്നാലെയോടി 25 അടിയോളം താഴ്ചയിലേക്ക് വീണി ട്ടും പോലീസുകാരന്‍ വിട്ടില്ല. പരിക്കേറ്റെങ്കിലും പ്രതിയെ സിപിഒ നിഷാദ് സാഹസികമായ കീഴപ്പെടുത്തി. കാക്കനാട് ജയിലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഗുരുതരമായി പരിക്കേറ്റ് കാലിന് പ്ലാസ്റ്ററിട്ട് ഇരിപ്പാണ് ഇപ്പോൾ പെരുമ്പാവൂര്‍ സ്റ്റേഷനിലെ സിപിഒ നിഷാദ്. സാഹസികമായ കൃത്യനിര്‍വഹണം നടത്തുന്നതിനിടെ പരിക്കൊന്നും നോക്കിയില്ല. കഴിഞ്ഞ ദിവസമായിരുന്നു കാക്കനാട് ജില്ലാ ജയിലിന് മുന്നിൽ ഈ സംഭവങ്ങള്‍ നടന്നത്. വര്‍ക്ഷോപ്പില്‍ നിന്ന് വാഹനങ്ങളുടെ പാര്‍ട്സ് മോഷ്ട്ടിച്ചെന്ന കേസിലാണ് മുര്‍ഷീദാബാദ് സ്വദേശി ഷോഹില്‍ മണ്ഡലും മറ്റൊരു പ്രതിയും അറസ്റ്റിലായത്.

ഇരുവരെയും കോടതിയില്‍ ഹാജരാക്കി കാക്കനാട് ജയിലിലെത്തിച്ചു. ജയിലിന് മുന്നില്‍വച്ച് വിലങ്ങ് അഴിച്ചപ്പോള്‍ പോലീസുകാരെ തള്ളിയിട്ട് ഷോഹില്‍ മണ്ഡല്‍ ഓടി. പിന്നാലെ പോലീസുകാരും ഓടി. നിഷാദ് ഷോഹിലിനെ വട്ടം പിടിച്ചു. കുതറിമാറി ശ്രമിക്കുന്നതിനിടെ പ്രതിയും പോലീസുകാരനും 25 അടി താഴ്ചയിലേക്ക് വീണു. മൂന്ന് വിരലുകള്‍ പൊട്ടിയിട്ടും വേദന കടിച്ചമര്‍ത്തി പ്രതിയെ പിന്തുടര്‍ന്ന് പിടിച്ചു. പ്രതിക്ക് കാര്യമായ പരിക്കുകളില്ല, പോലീസിനെ ആക്രമിച്ചതിനും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുമടക്കം ഷോഹില്‍ മണ്ഡലിനെതിരെ ഇന്‍ഫോ പാര്‍ക്ക് പോലീസ് പുതിയൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തെ ചോദ്യം ചെയ്ത് മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി...

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...