യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് തമിഴ് സൂപ്പര്‍താരം രജനികാന്ത്

For full experience, Download our mobile application:
Get it on Google Play

യുപി; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് തമിഴ് സൂപ്പര്‍താരം രജനികാന്ത്. യോഗിയുടെ ലഖ്നൌവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്‍റെ ഒരു പ്രത്യേക പ്രദര്‍ശനം ഇന്ന് ലഖ്നൌവില്‍ നടന്നിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ അവിടെ ചിത്രം കാണാന്‍ എത്തിയിരുന്നു. അതേസമയം യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിച്ചാണ് രജനി ഉപചാരം പ്രകടിപ്പിക്കുന്നത്.

“ജയിലര്‍ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. രജനികാന്തിന്‍റെ നിരവധി ചിത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുള്ള എനിക്ക് അദ്ദേഹത്തിന്‍റെ പ്രതിഭ എന്തെന്ന് അറിയാം. ഉള്ളടക്കം നോക്കിയാല്‍ വലുതായൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്‍റെ പ്രകടനം ഗംഭീരമാണ്”, ചിത്രം കണ്ടതിനു ശേഷം കേശവ് പ്രസാദ് മൌര്യ പിടിഐയോട് പറഞ്ഞു. അതേസമയം യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് ലഖ്നൌ യാത്രയ്ക്ക് മുന്‍പ് രജനികാന്ത് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. “മുഖ്യമന്ത്രിക്കൊപ്പം ഞാന്‍ ചിത്രം കാണും. സിനിമയുടെ വിജയം മുകളില്‍ നിന്നുള്ള അനുഗ്രഹമായാണ് എനിക്ക് അനുഭവപ്പെടുന്നത്”, രജനി പറഞ്ഞിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നാണ് രജനികാന്ത് ഉത്തര്‍പ്രദേശിലേക്ക് എത്തിയത്. ഝാര്‍ഖണ്ഡിലെ ഛിന്നമസ്ത ക്ഷേത്രം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. അതേസമയം ഞായറാഴ്ച അദ്ദേഹം അയോധ്യ സന്ദര്‍ശിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...