ലഡാക്കിൽ സൈനിക വാഹനാപകടം : 9 സൈനികർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലഡാക്കിലെ സൈനിക വാഹനത്തിലുണ്ടായ അപകടകത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും കേന്ദ്ര മന്ത്രി അമിത് ഷായും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ. ആദരാഞ്ജലികൾ നേരുന്നുവെന്നും കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. പരിക്കേറ്റയാൾ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു. ലഡാക്കിലെ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതായി അമിത് ഷാ പറഞ്ഞു. കുടുംബത്തിന്റെ വേദനകൾക്കൊപ്പം നിൽക്കുന്നുവെന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.

ലഡാക്കിലെ അപകടം സങ്കടകരമായ സംഭവമായിപ്പോയെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും പ്രതികരിച്ചു. ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പരിക്കേറ്റയാൾ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അപകടത്തിൽ ദുഖം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് രം​ഗത്തെത്തിയിരുന്നു. ദു:ഖകരമായ സംഭവമെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു. സൈനികരുടെ രാജ്യത്തിന് വേണ്ടിയുള്ള മഹത്തായ സേവനം ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ 9 സൈനികരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. 10 സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ലേഹിയിലേക്ക് പോയ വാഹനം അപകടത്തിൽ പെടുകയായിരുന്നു. ലേഹിയിലെ ക്യാരിയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9പേർ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ നടന്നുവരികയാണെന്ന് സൈനികർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...