മഞ്ഞള്‍ കൃഷിക്ക് പേരുകേട്ട മലപ്പട്ടം ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സുവര്‍ണ കാലം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മഞ്ഞള്‍ കൃഷിക്ക് പേരുകേട്ട മലപ്പട്ടം ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സുവര്‍ണ കാലം. വിപണിയില്‍ 90 രൂപ വിലയുള്ള മഞ്ഞള്‍ 110 രൂപ നല്‍കിയാണ് കര്‍ഷക കൂട്ടായ്മയായ മലപ്പട്ടം സ്പൈസസ് കമ്പനി കര്‍ഷകരില്‍ നിന്ന് സംഭരിച്ചത്. കര്‍ഷകരില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങി മൂല്യവര്‍ധിത ഉല്‍പന്നമാക്കി വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലപ്പട്ടം സ്പൈസസ് കമ്പനി ഓണത്തിന് വിപണിയില്‍ എത്തിക്കുന്നത് 20 കിന്റല്‍ മഞ്ഞള്‍.

മഞ്ഞള്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിലൂടെ 250 പേര്‍ പദ്ധതിയുടെ ഭാഗമായി കൃഷി തുടങ്ങി. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന മഞ്ഞള്‍ സംഭരിച്ച്‌, സംസ്‌കരിച്ച്‌ വിപണിയിലെത്തിക്കുകയാണ് മലപ്പട്ടം സ്‌പൈസസ് കമ്ബനി. മഞ്ഞള്‍ പൊടി, വിത്ത്, ഉണക്കിയ മഞ്ഞള്‍ എന്നിങ്ങനെയാണ് വില്‍പ്പന. ഓണത്തിന് 20 ക്വിന്റല്‍ മഞ്ഞള്‍ ആവശ്യക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി 12 ക്വിന്റല്‍ ഉണക്കിയതും അഞ്ച് ക്വിന്റല്‍ പച്ച മഞ്ഞളും സംഭരിച്ചു കഴിഞ്ഞു. ബാക്കി സംഭരണം തുടരും. സഹകരണ ബാങ്കുകളുടെ ഓണകിറ്റുകള്‍ , ഓണച്ചന്ത, വിപണനമേളകള്‍ എന്നിവ വഴി അഞ്ച് ക്വിന്റല്‍ ഇതിനകം വിറ്റഴിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഉല്‍പ്പന്നങ്ങളുടെ പാക്കിംഗ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...