ബാറുകളിലെ ടേൺ ഓവർ ടാക്‌സ് ; ഒളിച്ചു കളിച്ച് സർക്കാർ ; കണക്ക് പറയാതെ ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്ന് പിരിച്ചെടുക്കേണ്ട ടേണ്‍ ഓവര്‍ ടാക്സില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു. ടേണ്‍ ഓവര്‍ ടാക്സിന്റെ വിശദാംശങ്ങള്‍ തേടിയുള്ള നിയമസഭാ ചോദ്യത്തിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി നല്‍കിയില്ല. ബാറുകളുടെ എണ്ണം കൂടിയിട്ടും ആനുപാതികമായി ടേണ്‍ ഓവര്‍ ടാക്സ് പിരിവ് നടന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. വില്‍പന നികുതിയുടെ പത്ത് ശതമാനമാണ് ബാറുകള്‍ നല്‍കേണ്ട ടേണ്‍ ഓവര്‍ ടാക്സ്. 2017 മുതല്‍ 2023 വരെ ബാറുകളില്‍ നിന്ന് ലഭിച്ച ടേണ്‍ ഓവര്‍ ടാക്സ് വരുമാനം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചോദ്യം 2023 മാര്‍ച്ച് ആറിനാണ് നിയമസഭയില്‍ റോജി എം ജോണ്‍ ഉന്നയിച്ചത്.

അണ്‍സ്റ്റാര്‍ഡ് ഗണത്തിലുള്ള ചോദ്യത്തിന് നാളിത് വരെ ധനമന്ത്രി ഉത്തരം നല്‍കിയിട്ടില്ല. ഒരു വര്‍ഷം പിന്നിട്ടിട്ടും ഉത്തരം നല്‍കാത്തത് ടേണ്‍ ഓവര്‍ ടാക്സ് പിരിവ് കാര്യക്ഷമം അല്ലെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ്. ബാര്‍ ലൈസന്‍സ്, പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമായി ചുരുങ്ങിയ 2016-2017 കാലയളവില്‍ 300 കോടി വരെ ടേണ്‍ ഓവര്‍ ടാക്സായി ലഭിച്ചിട്ടുണ്ട്. 801 ബാറുകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടെങ്കിലും ടേണ്‍ ഓവര്‍ നികുതി 600 കോടി കടന്നിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. മുമ്പ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓരോ ബാറും സന്ദര്‍ശിച്ചാണ് ടേണ്‍ ഓവര്‍ ടാക്സ് നിശ്ചയിച്ചിരുന്നത്.ഇത് ഇപ്പോള്‍ ബാറുകള്‍ നല്‍കുന്ന കണക്കിനെ മാത്രം അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇതെല്ലാം ചേരുമ്പോള്‍ ബാര്‍ ഉടമകളെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...