കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ ; ഒടുവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുന്നണിയിൽ അതൃപ്തി പുകയുന്നതിനിടെ കോട്ടയത്തും ഇടുക്കിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനുമാണു സ്ഥാനാർഥികൾ. ഇടത്, വലതു മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ബി.ഡി.ജെ.എസ് പ്രഖ്യാപനം വൈകുന്നതിൽ മുന്നണിയിൽ അതൃപ്തി ശക്തമായിരുന്നു. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ, സ്ഥാനാർഥിയെ ബി.ജെ.പി ദേശീയ നേതൃത്വമാണു പ്രഖ്യാപിക്കുകയെന്ന നിലപാടിലായിരുന്നു ബി.ഡി.ജെ.എസ്. കോട്ടയത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒരു മാസം മുൻപു തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനുശേഷവും ബി.ഡി.ജെ.എസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതാണു മുന്നണിക്കുള്ളിൽ കല്ലുകടിക്ക് കാരണമായത്. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് അണികളെ നിരാശരാക്കുമെന്ന നിലപാടിലാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: കല്ലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...