വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് പങ്കെടുക്കാതിരുന്നതിൻ്റെ കാരണം വ്യക്തമാക്കി ടിവികെ നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. ദേശീയതലത്തിൽ കോൺഗ്രസ് നയിക്കുന്ന സഖ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാൻ ഉദ്ദേശിച്ചുള്ള ചടങ്ങായിരുന്നു ഇത്. എന്നാൽ ഡിഎംകെ അടക്കം പറയുന്നത്, മോദിയെ ഭയന്നാണ് വിജയ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെയും കോൺഗ്രസും ചേർന്നുള്ള സഖ്യമാണ് ഭരിക്കുന്നത്, കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിജയ്‌യെ ക്ഷണിച്ചിരുന്നു.

എന്നാൽ ചടങ്ങിൽ വിജയ് പങ്കെടുത്തിരുന്നെങ്കിൽ വലിയ ജനപ്രവാഹം പരിപാടിയിലേക്ക് ഉണ്ടാകുമായിരുന്നുവെന്നും അതിലൂടെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ശ്രദ്ധാകേന്ദ്രമായി വിജയ് മാറുമായിരുന്നുവെന്നും ടിവികെ വൃത്തങ്ങൾ പറയുന്നു. ഇത് സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശനും യുഡിഎഫ് സർക്കാരിനും കിട്ടേണ്ട ശ്രദ്ധ നഷ്ടമാക്കുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് വിജയ് പങ്കെടുക്കാതിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങളോട് പല ടിവികെ നേതാക്കളും പ്രതികരിച്ചത്. അതേസമയം കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ശക്തമായ പോരാട്ടത്തിൽ കോൺഗ്രസിന് ഏകപക്ഷീയമായ പിന്തുണ നൽകുന്നത് ഒഴിവാക്കാനാണ് വിജയ് വിട്ടുനിന്നതെന്ന് നിരീക്ഷകർ കരുതുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...