തിരുവല്ല : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു. തിരുവല്ല ബൈപ്പാസിലാണ് അപകടം നടന്നത്. അപകടത്തില്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനില്‍ ഇന്നലെ മൂന്ന് മണിയോടെ ആയിരുന്നു അപകടം.
ചെങ്ങന്നൂരില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി എത്തിയ ആംബുലന്‍സും കുറ്റപ്പുഴ സ്വദേശി സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. തിരുവല്ല പൊലീസ് കേസെടുത്തു.






























