ക്യാന്‍സല്‍ ചെയ്ത രസീത് ഉപയോഗിച്ച്‌ പണം തട്ടിപ്പ് ; ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്യാന്‍സല്‍ ചെയ്ത രസീത് ഉപയോഗിച്ച്‌ പണം തട്ടിപ്പ് നടത്തിയ ജീവനക്കാരനെ മേയറുടെ നിര്‍ദ്ദേശ പ്രകാരം സസ്പെന്‍ഡ് ചെയ്തു. 2019-20 കാലയളവില്‍ റോഡ് കട്ടിംഗിനായി ഒടുക്കുന്ന തുകയില്‍ തട്ടിപ്പു നടത്തിയതായി നഗരസഭ നടത്തിയ പ്രത്യേക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴക്കൂട്ടം സോണല്‍ ഓഫീസിലെ കാഷ്യറുടെ ചുമതല വഹിക്കുന്ന കെ.അനിസില്‍ കുമാറിനെയാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

കഴക്കൂട്ടം സോണല്‍ ഓഫീസില്‍ ക്യാന്‍സല്‍ ചെയ്ത രസീത് ഉപയോഗിച്ച്‌ തട്ടിപ്പ് നടക്കുന്നതായി മേയര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് മേയറുടെ നിര്‍ദ്ദേശപ്രകാരം നഗരസഭ അക്കൌണ്ട്സ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 19-20, 20-21, 21-22 വര്‍ഷത്തെ ടാര്‍ കട്ടിംഗുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ 2019-20 വര്‍ഷത്തില്‍ ടാര്‍ കട്ടിംഗിന് ഒടുക്കുന്ന ഫീസ് തുകയടങ്ങിയ രസീത് പകര്‍പ്പ് എടുത്ത് ടാര്‍ കട്ടിംഗിന് അനുമതിയ്ക്കായി എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നല്‍കുകയും തുടര്‍ന്ന് ഒറിജിനല്‍ രസീത് ക്യാന്‍സല്‍ ചെയ്തിട്ടുള്ളതായും കണ്ടെത്തി.

ഇത്തരത്തില്‍ 4 രസീതുകള്‍ കണ്ടെത്തിയിട്ടുണ്ട്. 4 രസീതിലുമായി ആകെ 28,171/- രൂപയാണ് തട്ടിപ്പ് നടത്തിയതായി നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. തുടര്‍ പരിശോധനകള്‍ നടന്നുവരികയാണ്. ക്യാഷറാണ് പ്രഥമദൃഷ്ടാ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടിയെടുത്തത്. സമാനമായ രീതിയില്‍ മറ്റ് സോണല്‍ ഓഫീസിലും മെയിന്‍ ഓഫീസിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും കഴക്കൂട്ടം സോണല്‍ ഓഫീസില്‍ മറ്റേതെങ്കിലും ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്നും അടിയന്തിരമായി പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. നഗരസഭ തുടര്‍ന്നും ഇത്തരത്തില്‍ പരിശോധന നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...