സരിത്തും പുറത്തേക്ക് ; സ്വര്‍ണക്കടത്ത് കേസ് പ്രതികളെല്ലാം മോചിതരാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന നാല് പ്രതികള്‍ കൂടി ഇന്ന് ജയില്‍ മോചിതരാകും. യു.എ.ഇ കോണ്‍സുലേറ്റ് പി.ആര്‍.ഒ ആയിരുന്ന പി.എസ് സരിത് ഉള്‍പെടെയാണ് ജയിലില്‍ നിന്നിറങ്ങുന്നത്. ഇതോടെ കേസിലെ ഏതാനും പ്രതികളൊഴികെ എല്ലാവര്‍ക്കും ജാമ്യമാവും. രാഷ്ട്രീയ കേരളത്ത പിടിച്ചു കുലുക്കിയ കേസ് ജലരേഖയായി മാറുമോ. സ്വര്‍ണം പിടികൂടി ഒന്നര വര്‍ഷം ആകുമ്പോളേക്കും സ്വര്‍ണക്കടത്തിനപ്പുറം നിയമനടപടികള്‍ ഒന്നും തന്നെ മുന്നോട്ടു കൊണ്ടു പോകുവാന്‍ കഴിഞ്ഞിട്ടില്ല. കേസിന്റെ കേന്ദ്ര ബിന്ദുവായിരുന്ന സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും പിന്നാലെ സരിത്തും പുറത്തേക്ക്.

കേസില്‍ ഏറ്റവും ആദ്യം പിടിയിലായത് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് വാങ്ങാനെത്തിയ സിരത്തായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പരിശോധന കൂടാതെ സ്വര്‍ണം പുറത്തെത്തിക്കുന്ന ചുമതലയുള്ള സരിത് കേസിന്റെ മുഖ്യ ആസൂത്രകന്‍ എന്നാണ് അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന് സരിത് കോടതിയ്ക്ക് പരാതി നല്‍കിയതും വിവാദമായിരുന്നു.

സ്വപ്നക്കൊപ്പം ജാമ്യം ലഭിച്ചിരുന്നെങ്കിലും കൊഫേ പോസ കരുതല്‍ തടങ്കലിന്റെ കാലാവധി തീരാത്തതിനാലാണ് മോചനം വൈകിയത്. സരിത്തിനെ കൂടാതെ കെ.ടി റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരും ഇന്ന് പുറത്തിറങ്ങും. തിരുവനന്തപുരത്തിന് പുറത്തുള്ള സ്വര്‍ണക്കടത്ത് ലോബിയിലെ മുഖ്യകണ്ണികളാണ് ഇവരെന്നാണ് കണ്ടെത്തല്‍. ഇവരും ജാമ്യത്തിലിറങ്ങുന്നതോടെ കെ.ടി റബിന്‍സണ്‍ ഒഴികെ പ്രധാന പ്രതികളെല്ലാം മോചിതരാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...