Tuesday, July 1, 2025 10:26 pm

ലാബില്‍ പരിശോധന മുടക്കിയാല്‍ നടപടി : സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലെ മൈക്രോബയോളജി ലാബില്‍ ആള്‍ക്ഷാമം നേരിടുന്നു അതിനാല്‍ ലാബ് 24 മണിക്കൂറും പ്രവര്‍ത്തിക്കില്ലെന്ന് ജീവനക്കാര്‍. പരിശോധന മുടക്കിയാല്‍ നടപടി എടുക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. കൊവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെ ആള്‍ക്ഷാമം ഉണ്ടെന്നും അതിനാല്‍ വൈകീട്ട് നാല് മണിക്ക് ശേഷം കൊവിഡ് ടെസ്റ്റ് ചെയ്യില്ലെന്നുമാണ് മൈക്രോബയോളജി ലാബ് ജീവനക്കാര്‍ അറിയിച്ചിരുന്നത്.

മതിയായ ജീവനക്കാരില്ലാത്തതിനാല്‍ രാവിലെ 8:30 മുതല്‍ വൈകീട്ട് 4 വരെ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും 3.30 വരെ മാത്രമേ സാമ്പിളുകള്‍ സ്വീകരിക്കുകയുള്ളൂ എന്നുമായിരുന്നു മൈക്രോബയോളജി ലാബ് അറിയിച്ചിരുന്നത്. ഇത് മെഡിക്കല്‍ കോളേജിലെ അടിയന്തര ശസ്ത്രക്രിയയെയും മൃതദേഹ കൊവിഡ് പരിശോധനയെയും ബാധിക്കുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും മൈക്രോബയോളജി ലാബ് ജീവനക്കാരോട് പരിശോധന തുടരണമെന്ന് അറിയിച്ചിട്ടുണ്ടെന്നും പരിശോധന മുടങ്ങിയാല്‍ നടപടി ഉണ്ടാകുമെന്നും സൂപ്രണ്ട് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറിയുടെ മുന്നിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കോഴഞ്ചേരി ട്രഷറിക്ക് മുൻപിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : സർവ്വീസ് പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്തുകൊണ്ട്...