മാന്നാര്‍ : ഒരേ വിഷയത്തില്‍ മൂന്നും നാലും റാങ്കുകള്‍ കരസ്ഥമാക്കി ഇരട്ടസഹോദരങ്ങള്‍. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ബി.എസ്.സി ബോട്ടണി ഫുഡ് മൈക്രോബയോളജി പരീക്ഷയിലാണ് നേട്ടം. മൂന്നാം റാങ്ക് നേടി അഞ്ജലിയും നാലാം റാങ്ക് നേടി അഞ്ജനയുമാണ് നാടിന് അഭിമാനമായത്. 12ാം വാര്‍ഡ് തെക്കുംതളിക കൃഷ്ണതീര്‍ഥം വീട്ടില്‍ ക്ഷേത്ര നിര്‍മാണ ശില്പി രാജേന്ദ്രന്റെയും-മഞ്ജുവിന്റെയും മക്കളാണ്. തിരുവല്ല മാര്‍ത്തോമ കോളജിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. സഹോദരന് ആദിത്യന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു.
ഇരട്ട സഹോദരിമാര്‍ക്ക് റാങ്ക് നേട്ടം ; മാന്നാറിന് അഭിമാനം
RECENT NEWS
Advertisment