‘ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കുക’ ; ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണമെന്ന ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായി. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സമയത്ത് ഈ ഹാഷ്ടാഗില്‍ 85,000ത്തോളം ട്വീറ്റുകളുണ്ടായിട്ടുണ്ട്. മധ്യപ്രദേശ് പോലീസാണ് ആസാദിനെ ഞായര്‍ രാവിലെ കസ്റ്റഡിയിലെടുത്തത്. മധ്യപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഒ ബി സി സംവരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്നതിന് മുമ്പായാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

രാജാഭോജ് വിമാനത്താവളത്തില്‍ വെച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. നഗരത്തിലേക്കുള്ള എല്ലാ റോഡുകളിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. എല്ലാ പ്രവേശന മാര്‍ഗങ്ങളിലും ബാരിക്കേഡുകളുമുണ്ട്. വാഹനങ്ങള്‍ കര്‍ശന പരിശോധന നടത്തിയാണ് കടത്തിവിടുന്നത്. ഈ പശ്ചാത്തലത്തിലാണ് ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണമെന്ന ആവശ്യം ട്വിറ്ററില്‍ ശക്തമായി ഉയര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....