മണ്ണുത്തി ദേശീയപാതയിലെ 75 ലക്ഷത്തിന്റെ കവർച്ചയിൽ രണ്ടു പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: മണ്ണുത്തി ദേശീയപാതയിലെ 75 ലക്ഷത്തിന്റെ കവർച്ചയിൽ രണ്ടു പേർ പിടിയിൽ. പിടിയിലായത് അങ്കമാലി സ്വദേശികളാണ്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്. അങ്കമാലി സ്വദേശികളായ നിയാസും ശ്യാമുമാണ് പിടിയിലായത്. അങ്കമാലിയിൽ നിന്നും കറുക്കുറ്റിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കവർച്ചയ്ക്ക് എത്തിയ കാറും കണ്ടെടുത്തിട്ടുണ്ട്. കവർച്ചയുടെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്. തട്ടിയെടുത്ത 75 ലക്ഷം സൂത്രധാരന്റെ പക്കലാണുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ 4.30 ന് ബംഗളൂരുവിൽ നിന്നും മണ്ണുത്തിയിൽ വന്നിറങ്ങിയ അറ്റ്ലസ് ട്രാവൽസ് ഉടമ എടപ്പാൾ സ്വദേശി മുബാരക്കിന്റെ പണമാണ് കവർന്നത്.

ബസ് വിറ്റ് കിട്ടിയ കാശെന്നായിരുന്നു ഇയാൾ പോലീസിന് നല്‍കിയ മൊഴി. ബസ്സിറങ്ങിയ മുബാറക് തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ പണമടങ്ങിയ ബാഗ് വച്ചശേഷം ശുചിമുറിയില്‍ പോകുന്നതിനായി തൊട്ടടുത്തേക്ക് മാറി. ഈ സമയത്താണ് തൊപ്പിവച്ച യുവാവ് ബാഗെടുത്ത് വാഹനത്തിനടുത്തേക്ക് നടന്നത്. ഇത് കണ്ട മുബാറക് പിന്നാലെയെത്തി അയാളെ കടന്നു പിടിച്ചു. പണവുമായി പ്രതികള്‍ കടന്നുകളഞ്ഞെന്നു മനസ്സിലാക്കിയ മുബാറക് തൊട്ടടുത്ത മണ്ണൂത്തി പോലീസില്‍ പരാതി നല്‍കി. പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. വാഹനത്തിന് മുന്നിലും പിന്നിലും രണ്ടു നമ്പരുകളായിരുന്നു ഉണ്ടായിരുന്നത്. സംഘത്തിലുള്ള മൂന്നാമനും വൈകാതെ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...