കൊല്ലം: കൊട്ടിയത്ത് വിൽപ്പനയ്ക്ക് എത്തിച്ച വ്യാജ സിഗരറ്റുമായി രണ്ട് പേർ പിടിയിൽ. വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് ഉമയനല്ലൂർ സ്വദേശി സുധീർ, ഇരവിപുരം സ്വദേശി നൗഷാദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ ലേബൽ പതിച്ച പാക്കറ്റുകളിൽ നിറച്ചാണ് സിഗറ്റുകൾ വിപണിയിൽ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഐടിസി കമ്പനിയുടെ വ്യാജ ലേബലിൽ ഉള്ള സിഗരറ്റ് കൊല്ലം ജില്ലയിൽ വിൽപ്പന നടക്കുന്നതായി കമ്പനി അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കൊട്ടിയം ഭാഗത്ത് വ്യാപകമായി വ്യാജ സിഗരറ്റുകൾ എത്തുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചത്. തുടർന്ന് കൊട്ടിയം എസ്എച്ച്ഒ പ്രദീപിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഉമയനല്ലൂർ പട്ടരുമുക്കിൽ വച്ച് രണ്ട് പ്രതികൾ പിടിയിലായി. വ്യാജ സിഗരറ്റും ഇത് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























