മലപ്പുറത്ത് സ്ട്രോങ് റൂമിന് കാവല്‍നിന്ന രണ്ട്
ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂമിന് കാവല്‍നിന്ന രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാതായതായി പരാതി. കൊണ്ടോട്ടി മണ്ഡലത്തിന്റെ ബാലറ്റ് പേപ്പറുകള്‍ സൂക്ഷിച്ച ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിനുമുന്നില്‍ സുരക്ഷ ഒരുക്കിയ അസം സ്വദേശിയും കോണ്‍സ്റ്റബിളുമായ കെ എസ് ബര്‍മന്‍, മധ്യപ്രദേശ് സ്വദേശിയും ഹെ‍ഡ് കോണ്‍സ്റ്റബിളുമായ മുകേഷ് സിങ് എന്നിവരെയാണ് ചൊവ്വ പുലര്‍ച്ചെമുതല്‍ കാണാതായത്. അവധി കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.
സംഭവത്തില്‍ ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ ദുഷന്ത് കുമാര്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കി.

തിങ്കള്‍ രാത്രി 11.45നും ചൊവ്വ പുലര്‍ച്ചെ 12.15നുമിടയിലാണ് ഇവരെ കാണാതായതെന്ന് പരാതിയിലുണ്ട്. ബിഎസ്എഫ് നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ കഴിയാത്തതോടെ ചൊവ്വ പകല്‍ 1.45ന്‌ പോലീസില്‍ പരാതി നല്‍കി. സ്ട്രോങ് റൂമിന് സുരക്ഷ ഒരുക്കാന്‍ പകരം ഉദ്യോഗസ്ഥരെ നിയോഗിച്ചു. കാണാതായവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി മലപ്പുറം പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

0
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി...

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...

ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട്...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ...