പ്രധാനമന്ത്രിയെ ‘തീവ്രവാദി’ എന്ന് വിളിച്ചു ; മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, കിരൺ റിജിജു എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘമാണ് ഡൽഹിയിൽ കമ്മീഷനെ കണ്ട് പരാതി നൽകിയത്. ഖാർഗെയുടെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങളിൽ അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖാർഗെ വിവാദ പരാമർശം നടത്തിയത്. പരാമർശം വലിയ വിവാദമായതോടെ ഖാർഗെ വിശദീകരണവുമായി രംഗത്തെത്തി. മോദി ഒരു വ്യക്തിയെന്ന നിലയിൽ തീവ്രവാദിയാണെന്നല്ല താൻ ഉദ്ദേശിച്ചതെന്നും, മറിച്ച് കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് രാഷ്ട്രീയ എതിരാളികളെ അദ്ദേഹം ഭയപ്പെടുത്തുകയാണെന്ന് ആണ് താൻ അർത്ഥമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അത്തിക്കയം ജങ്ഷനിലെ വെള്ളക്കെട്ട് : ദുരിതമൊഴിയാതെ കാൽനടയാത്രക്കാരും വ്യാപാരികളും

0
അത്തിക്കയം: അത്തിക്കയം ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു....

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി. ഗണേഷ് കുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി....

അടയ്ക്കാ കച്ചവടത്തിന്റെ മറവിൽ വൻ ഹവാല നെറ്റ്‌വർക്ക്; പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ ഉണ്ടാക്കിയത് നൂറിലധികം...

0
തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട് നടത്തിയത് ഷെല്‍...

​’ഒരു മാസം പോലും തികയും മുൻപേ സർക്കാർ അഴിമതിക്കയത്തിൽ’; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും...