എറണാകുളം മേക്കപ്പാലത്ത് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം മേക്കപ്പാലത്ത് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം പിടികൂടി. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സക്കറിയ എന്നിവരാണ് അറസ്റ്റിലായത്. കാക്കനാടുള്ള ഒരു റെസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ ഉടുമ്പിനെ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികൾ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയത്. കേസിൽ റെസ്റ്റോറന്റിലെ മറ്റു ജീവനക്കാരെ കൂടി പ്രതികളാക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

ഇത് ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാർ വിവരം വിജിലൻസിനെ അറിയിക്കുകയും, തുടർന്ന് വിജിലൻസ് നൽകിയ നിർദ്ദേശപ്രകാരം പണവുമായി എത്തുകയുമായിരുന്നു. കുറുപ്പുംപടിയിലുള്ള ഒരു ഹോട്ടലിന് സമീപം വെച്ച് പണം കൈമാറുന്നതിനിടെയാണ് എറണാകുളം വിജിലൻസ് സംഘം ഇവരെ കയ്യോടെ പിടികൂടിയത്.
കൈക്കൂലി ആവശ്യപ്പെട്ടതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് വിജിലൻസ് പരിശോധിച്ചുവരികയാണ്. അറസ്റ്റിലായ ഉദ്യോഗസ്ഥരെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...