കേദാർനാഥ് ദേശീയ പാതയിൽ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കേദാർനാഥ് ദേശീയ പാതയിൽ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. ആറ് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുൻകതിയയ്ക്ക് സമീപം രാവിലെ 7:34 നാണ് സംഭവം. മുൻകതിയയിലെ കുന്നിൻ ചെരുവിൽ നിന്ന് പാറകളും പാറക്കല്ലുകളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ റോഡിലൂടെ കടന്നുപോയ ഒരു വാഹനത്തിൽ ഇടിക്കുകയുണ്ടായി. രണ്ട് യാത്രക്കാർ തൽക്ഷണം മരിച്ചുവെന്ന് രുദ്രപ്രയാഗ് ജില്ലയിലെ ദുരന്തനിവാരണ ഓഫീസർ നന്ദൻ സിംഗ് രാജ്വാർ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രക്കാർക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ ഉടൻ തന്നെ സോൻപ്രയാഗിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ഉന്നത മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഉത്തരകാശി ജില്ലയിലെ ബാർകോട്ട് സ്വദേശികളായ റീത്ത (30), ചന്ദ്ര സിംഗ് (68) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തരകാശി ജില്ലയിലെ താമസക്കാരായ മോഹിത് ചൗഹാൻ, നവീൻ സിംഗ് റാവത്ത്, പ്രതിഭ, മമത, രാജേശ്വരി, പങ്കജ് എന്നിവർക്കാണ് പരുക്കേറ്റത്. ഉത്തരാഖണ്ഡിലെ അതിശക്തമായ മഴയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച തെഹ്‌രി, പിത്തോറഗഡ് ജില്ലകളിലുണ്ടായ മഴയുമായി ബന്ധപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...