തോട്ടില്‍ മുങ്ങിത്താഴ്ന്ന 12കാര‍‍ന്റെ ജീവന്‍ രക്ഷിക്കാന്‍ ചാടിയ ഉറ്റ ചങ്ങാതിയും മുങ്ങിത്താഴ്ന്നു  ഇരുവര്‍ക്കും തുണയായത് 18 കാരി

For full experience, Download our mobile application:
Get it on Google Play

പള്ളുരുത്തി : തോട്ടില്‍ മുങ്ങിത്താഴ്ന്ന 12കാര‍‍ന്റെ ജീവന്‍ രക്ഷിക്കാന്‍ ചാടിയ ഉറ്റ ചങ്ങാതിക്കും വെള്ളത്തില്‍ നിലയില്ലാതായതോടെ ഇരുവര്‍ക്കും തുണയായത് 18കാരി യുവതി. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് പെരുമ്പടപ്പ് കായലി‍ന്റെ കൈത്തോട്ടിലാണ് സംഭവം. പെരുമ്പടപ്പ് ശംഖുംതറ ലെയ്നില്‍ കായലിലേക്ക് ബന്ധപ്പെട്ടുകിടക്കുന്ന തോടി‍ന്റെ കുറുകെയുള്ള നടപ്പാതയില്‍നിന്നാണ് സൈക്കിളില്‍ വന്ന ശിവശങ്കരന്‍ തോട്ടിലേക്ക് വീണത്.

വേലിയേറ്റത്തില്‍ നിറഞ്ഞുകിടക്കുകയായിരുന്ന തോട്ടിലേക്ക് വീഴുന്നതിനിടെ ശിവശങ്കരന്‍ ഹാര്‍ദിക്കേ എന്ന ഒറ്റവിളി മാത്രമേ വിളിച്ചുള്ളു. കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ പുറകെയുണ്ടായിരുന്ന ഹര്‍ദിക് മറ്റൊന്നും ആലോചിക്കാതെ ചാടി. നീന്തലറിയാത്ത ഇരുവരും തോട്ടില്‍കിടന്ന് വെപ്രാളം കാണിക്കവെയാണ് വീഴുന്നതുകണ്ട് സമീപവാസിയായ നയന ഓടിയെത്തിയത്.

തോടി‍ന്റെ കരഭാഗത്തിരുന്ന് ഇവര്‍ക്കുനേരെ നയന കാല്‍നീട്ടി കൊടുത്തു. മുങ്ങിക്കൊണ്ടിരുന്ന ഹര്‍ദിക്കിന് നയനയുടെ കാലില്‍ പിടിത്തംകിട്ടി. കാലില്‍ പിടിച്ചുയര്‍ന്ന ഹര്‍ദിക്കി‍ന്റെ വലംകൈയില്‍ ശിവശങ്കര‍ന്റെ കരം വിടാതെ ഇറുകിപ്പിടിച്ചിരുന്നു. ഈ സമയം നയനയുടെ കരച്ചില്‍കേട്ട് പരിസരവാസിയായ സത്യനും നയനയുടെ അമ്മ ബിന്ദുവും ഓടിയെത്തിയാണ് ഇവരെ കരയിലേക്ക് വലിച്ചുകയറ്റിയത്.

ഫാഷന്‍ ഡിസൈനിങ്ങിന് പഠിക്കുന്ന നയന കുട്ടി കായലിലേക്ക് ചാടുന്നതുകണ്ട് വേഗത്തില്‍ ഓടിവന്നതാണ്. ഡാനിയലി‍ന്റെയും ഗ്രീഷ്മയുടെയും മകനാണ് ഹര്‍ദിക്. പെരുമ്പടപ്പ് കടവിപ്പറമ്പില്‍ റോഷന്‍ കുമാറി‍ന്റെയും, നിഷയുടെയും മകനാണ് ശിവശങ്കരന്‍. രണ്ട് ജീവന്‍ രക്ഷിക്കാനായ സന്തോഷത്തിലാണ് നയന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...