മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പി.എ ആയി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തു ; രണ്ട് യുവാക്കള്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേഴ്സണൽ അസിസ്റ്റന്റായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ. അലക്കുകാരനിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സുഹാസ് മഹാദിക്, കിരൺ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 46 കാരനായ മല്ലേഷ് കല്ലൂരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. മല്ലേഷ് കല്ലൂരിയുടെ ജോലി സ്ഥലം ചേരി പുനരധിവാസ അതോറിറ്റി (എസ്ആർഎ) പദ്ധതി പ്രകാരം പുനർവികസനം നടത്തുമെന്ന് അറിപ്പ് അറിയിച്ചിരുന്നു. അതിനിടെ കല്ലൂരിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ധോബി ഘട്ട് റസിഡന്റ്സ് സൊസൈറ്റിയുടെ പ്രസിഡന്റ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയതായും കല്ലൂരി അറിഞ്ഞു. ഈ സംഭവത്തിൽ ഇടപെടാൻ സഹായം ചോദിച്ചാണ് തന്‍റെ നാട്ടുകാരന്‍ കൂടിയായ സുഹാസ് മഹാദിക്കിനെ മല്ലേഷ് കല്ലൂരി സമീപിക്കുന്നത്.

ഉപമുഖ്യമന്ത്രിയായ ഫഡ്നാവിസിന്റെ പിഎമാരില്‍ ഒരാളെ തനിക്ക് അറിയാമെന്ന് പ്രതികളിലൊരാളായ സുഹാസ് മഹാദിക് കല്ലൂരിയോട് പറഞ്ഞു. മഹാദിക് പറഞ്ഞതനുസരിച്ച് വാട്‌സ്ആപ്പിലേക്ക് രേഖകളെല്ലാം അയച്ചുനൽകി. 35 ലക്ഷം രൂപ നൽകിയാൽ പി.എ സഹായിക്കുമെന്നും പ്രതി വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിക്ക് സമീപം മല്ലേഷ് കല്ലൂരി മറ്റൊരു പ്രതിയായ കിരൺ പാട്ടീലിനെ പരിചയപ്പെടുത്തി. മഹാരാഷ്ട്ര സ്റ്റേറ്റ് എന്നെഴുതിയ ഐ.ഡി കാർഡും പാട്ടീൽ ധിരിച്ചിരുന്നു. എന്നാൽ 35 ലക്ഷം രൂപ നൽകാനാകില്ലെന്നും പരമാവധി 12 ലക്ഷം രൂപ നൽകാമെന്നും കല്ലൂരി ഇവരെ അറിയിച്ചു. തുടർന്ന് 15 ലക്ഷം രൂപ ദക്ഷിണ മുംബൈയിലെ എയർ ഇന്ത്യ കെട്ടിടത്തിന് സമീപത്ത് വെച്ച് ഇരുവരും ചേർന്ന് കൈപറ്റിയെന്ന് പോലീസ് പറയുന്നു. രണ്ടുമണിക്കൂറിനുള്ളിൽ ആവശ്യമായ രേഖ തയ്യാറാക്കുമെന്ന് പ്രതികൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ രേഖ ലഭിക്കാത്തതിനെത്തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. താൻ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ കല്ലൂരി പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

36100 രൂപ നല്‍കി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ : അജ്മല്‍ ബിസ്മിയും കാരിയര്‍...

0
പത്തനംതിട്ട : പുതിയതായി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിട്ടും മാറ്റി നല്‍കാതിരുന്ന...

ജനശതാബ്ദി എക്സ്പ്രസിൽ അപ്രതീക്ഷിത അതിഥി; മുംബൈയിൽ ട്രെയിനിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി

0
മുംബൈ: ജനശദാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ക്യാബിനില്‍ നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി....

​പ്രസവിച്ചയുടൻ പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്നു; ഹൈദരാബാദിൽ പത്തൊൻപതുകാരി അറസ്റ്റിൽ

0
ഹൈദരാബാദ്: ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍...

ചൈനയെ മറികടന്ന് ഇന്ത്യ ആഗോള ഉൽപ്പാദന ഹബ്ബാകുന്നു : വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

0
ന്യൂഡൽഹി : ആഗോള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ പ്രധാന നിക്ഷേപ-നിർമ്മാണ കേന്ദ്രമായി...