നായ്ക്കുഞ്ഞുങ്ങളെ കൊന്ന രണ്ട് കുരങ്ങുകൾ പിടിയിൽ ; നാടുകടത്തിയെന്ന് വനപാലകർ

For full experience, Download our mobile application:
Get it on Google Play

ഗൗട്ടാല : 250ലധികം നായ്ക്കുഞ്ഞുങ്ങളെ കൊന്ന് പരിഭ്രാന്തി സൃഷ്ടിച്ച കുരങ്ങുകളിൽ രണ്ട് പേർ പിടിയിൽ. ശനിയാഴ്ചയാണ് വനപാലകർ ഇവരെ പിടികൂടിയത്. ഇവരെ ഔറംഗബാദിലെ ഗൗട്ടാല വന്യജീവി സങ്കേതത്തിലേക്ക് നാടുകടത്തിയതായി വനപാലകർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നായ്ക്കുട്ടികളെ കൂട്ടമായി കൊന്നൊടുക്കുന്ന കുരങ്ങുകളെപ്പറ്റിയുള്ള വാർത്ത പുറത്തുവന്നത്.

ഒരു കുരങ്ങ് കുഞ്ഞിനെ തെരുവുനായ്ക്കൾ കൊന്നിരുന്നു. ഇതിൻ്റെ പ്രതികാരമായാണ് കുരങ്ങുകൾ നായ്ക്കുട്ടികളെ കൂട്ടമായി കൊലപ്പെടുത്താൻ ആരംഭിച്ചത്. നായ്ക്കുഞ്ഞുങ്ങളെ ഉയരമുള്ള ഇടത്തിലേക്ക് കൊണ്ടുപോയി എറിഞ്ഞ് കൊല്ലുകയായിരുന്നു. എന്നാൽ ഇത് പ്രതികാര നടപടിയല്ലെന്നും ചില വാദങ്ങൾ ഉയരുന്നുണ്ട്. നായ്ക്കുഞ്ഞുങ്ങളുടെ ദേഹത്തെ കൃമികീടങ്ങൾ തിന്നാനായിരുന്നു ഇവരുടെ ശ്രമം എന്ന് മൃഗസ്നേഹി സിദ്ധാർത്ഥ് സൊനാവ്‌നെ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലത്ത് ആളുകൾ ഉള്ളതുകൊണ്ട് അവർ കുഞ്ഞുങ്ങളെ ഉയരമുള്ള ഇടത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായുള്ള ക്രൂര കൊലപാതകങ്ങളെ തുടർന്ന് ലവൂൽ എന്ന ഈ ഗ്രാമത്തിൽ ഇപ്പോൾ ഒരു നായക്കുട്ടി പോലുമില്ല എന്നായിരുന്നു റിപ്പോർട്ട്. കുരങ്ങുകളെ പിടിക്കണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ നാട്ടുകാർ തന്നെ ദൗത്യം ഏറ്റെടുത്തെങ്കിലും നായക്കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചില ആളുകൾക്കും കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റു. കുരങ്ങുകൾ കുഞ്ഞുങ്ങളെ കൊല്ലാൻ ആരംഭിച്ചതോടെ തെരുവുനായ്ക്കളും ആക്രമണകാരികളായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...