Thursday, September 12, 2024 6:18 am

ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: വയനാട്ടിലെ മുണ്ടക്കെെ – ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയിൽ നിന്നും ചാലിയാർ കൊട്ടുപാറ കടവിൽ നിന്നുമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയിൽ അടക്കം ഇന്ന് തെരച്ചിൽ തുടരുകയാണ്.ഏഴ് സംഘങ്ങളായാണ് കലക്കൻ പുഴ മുതൽ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചിൽ നടത്തുന്നത്. ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലിന്റെ ഭാഗമാകുന്നുണ്ട്. ദുഷ്‌കരമായ ഇടങ്ങളിൽ സർക്കാർ ഏജൻസികളും ബാക്കിയുള്ള സ്ഥലത്ത് സന്നദ്ധപ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്.തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡി എൻ എ പരിശോധന ഫലം ഇന്നുമുതൽ പുറത്തുവിട്ടുതുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന തൊണ്ണൂറ് ശതമാനത്തോളം പേരുടെ സാമ്പിളുകൾ നേരത്തെ ശേഖരിച്ചിരുന്നു. ഇവ ഒത്തുനോക്കിയായിരിക്കും മരിച്ചയാളെ തിരിച്ചറിയുക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വാടകഗർഭം ധരിക്കുന്നവർക്ക് നഷ്ടപരിഹാരം പരിഗണനയിൽ ; സുപ്രീംകോടതി

0
ഡൽഹി: വാടകഗർഭപാത്രം നൽകുന്ന സ്ത്രീക്ക് നഷ്ടപരിഹാരമെന്നനിലയ്ക്ക് പണംനൽകുന്നത് പരിഗണിക്കേണ്ടതാണെന്ന് സുപ്രീംകോടതി. വാടകഗർഭപാത്രം...

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന്

0
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ റിപ്പോർട്ട് സർക്കാർ പ്രത്യേക അന്വേഷണ...

ജഡ്‌ജിമാരെ ഇനി ജനങ്ങൾക്ക് തിരഞ്ഞെടുക്കാം ; നിർണായക ഉത്തരവിറക്കി ഈ രാജ്യം, യു.എസ് ബന്ധത്തെ...

0
മെക്സികോ സിറ്റി: എല്ലാ തലത്തിലുമുള്ള കോടതികളിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് അവകാശം...

മണിപ്പുരില്‍ കലാപത്തീ ; ഗവർണർ എൽ പി ആചാര്യ സംസ്ഥാനം വിട്ടു

0
ന്യൂഡൽഹി; മെയ്‌ത്തി വിദ്യാർത്ഥി പ്രക്ഷോഭത്തില്‍ മണിപ്പുരിലെ ക്രമസമാധാനനില തകർന്നതോടെ ഗവണർ എൽ...